കുവൈത്ത് സിറ്റി: ആസ്ട്രാസെനെക – ഓക്സ്ഫോർഡ് വാക്സിൻ രണ്ടാം ബാച്ച് നാളെ കുവൈത്തിൽ എത്തും. വലിയ അളവിൽ വാക്സിൻ രാജ്യത്ത് എത്തുന്നതോടെ കുവൈത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം ആരോഗ്യ മന്ത്രാലയം ഇരട്ടിയാകും. അതോടെ എല്ലാ ആരോഗ്യ ജില്ലകളിലും കൂടെ 30 വാക്സിനേഷൻ കേന്ദ്രങ്ങൾ ആകും, ദിനേന ഉള്ള കുത്തിവയ്പ്പ് നിരക്ക് വർധിപ്പിച്ച് സെപ്തംബർ ആകുമ്പോഴേക്കും കൂടുതൽ പേരെ കൊറോണ പ്രധിരോധ കാമ്പയിൻ്റേ ഭാഗമാക്കാൻ ആണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്. മൂന്നാമത്തെ ബാച്ച് വാക്സിൻ അടുത്തയാഴ്ച എത്തുമെന്ന് ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജരിദ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെയും മൂന്നാമത്തെയും ബാചുകളിലായ് 250,000 ഡോസ് വാക്സിൻ കുവൈത്തിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. 2 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ സാധാരണ റഫ്രിജറേറ്റർ താപനിലയിൽ സൂക്ഷിക്കുന്നതിനാൽ വാക്സിൻ ആരോഗ്യ മേഖലകളിലും ആശുപത്രികളിലും എളുപ്പത്തിൽ ലഭിക്കും.