കുവൈത്ത് സിറ്റി: ഓക്സ്ഫോർഡ് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ ആയ അസ്ട്രെ സെനക്കയുടെ രണ്ടാമത്തെ ബാച്ച് വാക്സിൻ ഇന്ന് കുവൈത്തിൽ എത്തും. രണ്ട് ലക്ഷത്തി അമ്പതിനായിരം ഡോസ് വാക്സിനാണ് എത്തിക്കുന്നത്. ഓക്സ്ഫോർഡ്ൻറെ മൂന്നാമത്തെ ബാച്ച് അടുത്തയാഴ്ച കുവൈത്തിൽ എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. രണ്ടാം ബാച്ചിന് സമാനമായ ഡോസുകൾ ആണ് മൂന്നാം ബാച്ചിലും എത്തിക്കുന്നത് .