കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികൾക്കുള്ള പ്രൊഫഷണൽ കാര്യക്ഷമത പരിശോധനകൾ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വിപുലീകരിക്കുമെന്ന് കുവൈത്ത് മാനവവിഭവശേഷി മന്ത്രാലയവൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്തേക്ക് വരുന്ന പ്രവാസികൾക്ക് പ്രൊഫഷണൽ കാര്യക്ഷമതാ പരിശോധന നടത്തുന്നത് തുടരുകയാണ്. അവ നീക്കം ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഒരു തീരുമാനവും പുറപ്പെടുവിച്ചിട്ടില്ല എന്ന്പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ പറഞ്ഞു. കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ കാരണം നിലവിൽ വിദേശത്തുനിന്ന് തൊഴിലാളികളെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നത് നിർത്തിവെച്ചിരിക്കുകയാണ്. ആയതിനാൽ , പുതിയ തൊഴിലാളികളെയൊന്നും റിക്രൂട്ട് ചെയ്യാത്ത സാഹചര്യത്തിൽ പരിശോധനകൾ നിർത്തി. എന്നാൽ കൊറോണ വൈറസ് എമർജൻസി കമ്മിറ്റി നിയമനത്തിന് അംഗീകാരം നൽകുന്ന കേസുകൾക്ക് ഈ പരിശോധനകൾ ബാധകമാണ്, എന്നന് അൽ മൂസ കൂട്ടിച്ചേർത്തു.