കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി അധ്യാപകരെ നിയമിക്കുന്നതില്‍ സിവില്‍ സര്‍വീസ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി.
നിലവിൽ ചരിത്ര അധ്യാപകര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വദേശികളായ അധ്യാപകര്‍ ഈ തസ്തികകളില്‍ ഉള്ളതിനാലാണ് വിദേശികളെ നിയമിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ അധ്യാപകരെ നിയമിക്കുന്നത് മായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രാലയം കമ്മീഷൻ കത്ത് നൽകിയിരുന്നു. ചരിത്ര വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ള കുവൈത്ത്- ഇതര അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കത്ത്. ഇതിന് നൽകിയ മറുപടിയിലാണ് പ്രവാസി അധ്യാപകരെ നിൽക്കേണ്ടതില്ല എന്ന് തീരുമാനം കമ്മീഷൻ അറിയിച്ചത് . സ്വദേശികളായ നിരവധി ഉദ്യോഗാർത്ഥികൾ ജോലിക്കായി കാത്തിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അപേക്ഷയെ കമ്മീഷന്‍ എതിർത്തത്.