ഡല്‍ഹി : 51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്കിയ സംഭാവനകൾ പരിഗണിച്ചാണ് ഇത്. ഇന്ത്യയിൽ ചലച്ചിത്രമേഖലയിലെ ലഭിക്കുന്ന ഏറ്റവും പരമോന്നതമായ പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. നടൻ മോഹൻലാൽ ലാൽ , ആശാ ഭോസ്ലെ, ശങ്കർ മഹാദേവൻ തുടങ്ങിയവരടങ്ങിയ ജൂറിയാണ് രജനീകാന്തിനെ തിരഞ്ഞെടുത്തത്.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്ക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്കാര ജേതാവ്.