കുവൈറ്റ് സിറ്റി: ബ്‌നെയിദ് അല്‍ ഗാറിലെ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവതി വീണുമരിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. 30 വയസ്സുള്ള കുവൈത്ത്സ്വദേശിനിയായ സ്ത്രീയാണ് കെട്ടിടത്തിലെ ആറാം നിലയിൽ നിന്ന് വീണ് മരിച്ചത്. പോലീസ് അന്വേഷിക്കുന്ന രണ്ട് യുവാക്കൾ ഒരാൾ കുവൈത്ത് സ്വദേശിയാണ്. അപകടത്തിന് തൊട്ടുമുൻപായി ഇയാൾ യുവതിക്കൊപ്പംഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിച്ച വിവരം. യുവതിയുടെ മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.