പരസ്യ പ്രചാരണംഇന്ന് അവസാനിക്കും

0
32

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണംഇന്ന് അവസാനിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ കൊട്ടിക്കലാശം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. മൈക്ക് പ്രചാരണത്തിന്  തടസമുണ്ടാകില്ല. ആവേശം ഒട്ടുംകുറയാതെ  പരസ്യപ്രചാരണം അവസാനിപ്പിച്ച് മുന്നണികളും സ്ഥാനാർഥികളും നാളെ നിശബ്ദപ്രചാരണത്തിലേക്ക് കടക്കും  . പരസ്യപ്രചാരണം അവസാനിച്ച് പോളിങ് തീരുന്നതുവരെ ഉച്ചഭാഷണികളോ മൈക്കോ ഉപയോഗിച്ചുള്ള ഒരു പ്രചാരണവും പാടില്ല. പരസ്യപ്രചരണം അവസാനിക്കുന്നതോടെ മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്തവര്‍ അവിടെ നിന്ന് മാറണം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്.