കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്യാപ്റ്റൻ വിശേഷണെത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തെ മാധ്യമങ്ങൾ ദുരുദ്ദേശപരമായാണ് ചർച്ചയാക്കിയതെന്ന് സിപിഎം നേതാവ് പി ജയരാജൻ .പിണറായി തന്നെയാണ് ടീം ലീഡറെന്ന് ജയരാജൻ യുന്നു്നുrajan
a. ‘എൽഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എൽഡിഎഫിന് ഭരണത്തുടർച്ച പ്രവചിക്കുന്ന സാഹചര്യത്തിൽ തങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ജയരാജൻ വിഷയത്തിൽ പ്രതികരിച്ചത്.
. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാർഥികളെയാണ് അണിനിരത്തിയത്. അതിന്‍റെ ടീം ലീഡറാണ് സ: പിണറായി’ ജയരാജൻ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും, നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നൽകിയ പിണറായിക്കെതിരെ കേന്ദ്ര സർക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.