ന്യൂഡൽഹി:മാധ്യമങ്ങളോട്
സംസാരിക്കുന്നതിൽ നിന്ന് ജീവനക്കാരെ
വിലക്കി എയർ ഇന്ത്യ.നിലവിൽ
കമ്പനിയിൽ നിലനിൽക്കുന്ന
പ്രതിസന്ധിയെ തുടർന്നാണ്
പുതിയ നിർദേശം. എയർ ഇന്ത്യയുടെ
പ്രസിഡൻ്റ് അമൃത ശരണാണ് ഇക്കാര്യം
നോട്ടീസിലൂടെ ജീവനക്കാരെ അറിയിച്ചത്.
ചില ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച്
കമ്പനിയെ മോശമാക്കി മാധ്യമങ്ങളോട്
സംസാരിച്ചതായി ശ്രദ്ധയിൽ
പെട്ടിട്ടുണ്ടെന്നും,അത് സമൂഹ
മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന
സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും
അമൃത ശരൺ മാധ്യമങ്ങളോട്
പ്രതികരിച്ചു.
സമൂഹ മാധ്യമങ്ങളിൽ എന്തെങ്കിലും
തരത്തിലുള്ള പ്രതികരണങ്ങൾ
നടത്തുന്നതിന് മുമ്പ് കമ്പനിയുടെ
മാനേജിങ് ഡയറക്ടറോട് അനുവാദം
വാങ്ങണം. ഇനി ഇതുപോലെയുള്ള
സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ
ശക്തമായ നടപടികൾ
സ്വീകരിക്കുമെന്നും കമ്പനി കുറിപ്പിലൂടെ
ജീവനക്കാർക്ക് മുന്നറിയിപ്പും
നൽകിയിട്ടുണ്ട്.