ആരോഗ്യ മന്ത്രാലയത്തിൻ്റെ മികച്ച പ്രകടനത്തിനുള്ള ബോണസ് ലഭിക്കാൻ മാനദണ്ഡങ്ങൾ ഏറെ

0
13

കോവിഡ് പ്രതിരോധ പോരാട്ടത്തിൽ മികച്ച പ്രകടനം നടത്തിയ വർക്കുള്ള  ബോണസുകൾ വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങൾക്ക് ആരോഗ്യമന്ത്രി അംഗീകാരം നൽകി, അർഹരായവരെ കണ്ടെത്തുന്നതിനായി നിരവധി മാനദണ്ഡങ്ങളാണ് മന്ത്രാലയം മുന്നോട്ടു വയ്ക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം ബോണസ്സിന് അർഹരായവരുടെ പേരുകൾ തയ്യാറാക്കാൻ  തുടങ്ങും, കൂടാതെ റമദാൻ  മാസംം പകുതിയോടെ അവ വിതരണം ചെയ്യാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്്.

ബോണസിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ജീവനക്കാരന്റെ സേവന കാലയളവ് 2020 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെ ആരോഗ്യ മന്ത്രാലയത്തിനുള്ളിൽ ഒരു വർഷത്തിൽ കുറയാത്തതായിരിക്കണം. ചട്ടങ്ങൾ അനുസരിച്ച്, 2020 ലെ മൂല്യനിർണ്ണയത്തിൽ ജീവനക്കാരന് “മികച്ച” ഗ്രേഡ് ലഭിക്കുകയുംും വേണം. ഇക്കാലയളവിൽ ജീവനക്കാരൻ അച്ചടക്ക നടപടികൾക്ക് വിധേയമായിട്ടുണ്ട് ഉണ്ടാകരുത്. ആശുപത്രിയിൽ പ്രവേശിച്ചതൊഴിച്ചാൽ 2020 ൽ 15 ദിവസത്തിനപ്പുറം  അസുഖ അവധിയിൽ പ്രവേശിച്ചവരും ബോണസ്പരിധിയിൽ വരില്ല.

നാമനിർദ്ദേശം ചെയ്യപ്പെട്ട  ജീവനക്കാർക്ക് മികച്ച പ്രകടന ബോണസ് വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെഡ്ഹയെ ചുമതലപ്പെടുത്തി.മികച്ച പ്രകടന ബോണസ് നൽകാൻ ആരോഗ്യ മന്ത്രാലയം 11.5 ദശലക്ഷം ഡോളർ ആണ് അനുവദിച്ചിരിക്കുന്നത്.