സെപ്റ്റംബറിന് മുമ്പ് വിദ്യാർത്ഥികൾക്ക് കുത്തിവയ്പ്പ് നൽകാനുള്ള അധിക വാക്സിൻ ഡോസുകൾ കുവൈത്തിൽ എത്തിക്കുെമെന്ന് ആരോഗ്യമന്ത്രാലയം . കുട്ടികൾക്ക് വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും നൽകുക. ഇതിനായി അംഗീകൃത വാക്സിനുകളുടെ അധികഡോസ് ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു
സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുമ്പോൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പ്രതിരോധ കുത്തിവെപ്പും ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. സാമൂഹിക പ്രതിരോധശേഷിക്കായി മൊത്തം ജനസംഖ്യയുടെ 70% പേർക്കും സ്കൂൾ വർഷം ആരംഭിക്കുന്നതിന് മുമ്പ് വാക്സിനേഷൻ നൽകണം.
ഈ മാസം മുതൽ സ്കൂൾ ജീവനക്കാരായ പൗരന്മാർക്കും താമസക്കാർക്കും വാക്സിനേഷൻ നൽകും, സ്കൂളിനുള്ളിലെ ആരോഗ്യ ആവശ്യങ്ങൾ പരിശീലിപ്പിക്കാൻ അധ്യാപകരെ പരിശീലിപ്പിക്കുക തുടങ്ങി , സെപ്റ്റംബറിൽ വിദ്യാർത്ഥികൾ മടങ്ങിവരുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.