ഒമാനിൽ കർഫ്യൂ വ്യവസ്ഥകളിൽ ഇളവ് , ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

0
28

മസ്‌ക്കറ്റ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ ഏർപ്പെടുത്തിയ കര്‍ഫ്യൂ വ്യവസ്ഥകളില്‍ ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും .  സുപ്രിം കമ്മിറ്റിയാണ് ഇളവ് പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം അനുസരിച്ച് രാത്രി എട്ടു മണി മുതല്‍ രാവിലെ അഞ്ചു മണിവരെ ആളുകള്‍ക്ക് പുറത്തിറങ്ങാനുും വാഹനങ്ങളിൽ സഞ്ചരിക്കാനും സാധിക്കും.. എന്നാൽ രാത്രി സമയത്ത് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലുള്ള വിലക്ക് തുടരും.

രാജ്യത്തെ ജിമ്മുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ തുടങ്ങിയവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടാനും സുപ്രിം കമ്മിറ്റി ഉത്തരവിട്ടു. അതേസമയം, ബീച്ചിലെ പാര്‍ക്കുകള്‍, ഗാര്‍ഡനുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ വരുന്നതിന് വിലക്കില്ല.