കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ വേണ്ടി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധന. ഹവല്ലി ഗവർണറേറ്റിലെ താമസക്കാരാണ് വാക്സിനേഷൻ ഏറ്റവുമധികം രജിസ്റ്റർ ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുല്ല അൽ സനദ് അറിയിച്ചു. മൊത്തം രജിസ്റ്റർ ചെയ്തവരിൽ 29 ശതമാനവുംം അവർ ആണ്. ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിൽ നിന്നുള്ളവർ രണ്ടാം സ്ഥാനത്തെത്തി. 22 ശതമാനം നിരക്കിൽ, തലസ്ഥാന ഗവർണറേറ്റിലെ താമസക്കാർ 19 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. 7 ശതമാനം മാത്രം രജിസ്ട്രേഷനുമായി ജഹ്‌റ ഗവർണറേറ്റിലെ താമസക്കാരാണ് ഏറ്റവും പിറകിൽ.
ഇതിനോടകംതന്നെ എന്നെ രാജ്യത്ത് 700,000 തോളം പേർക്ക് വാക്സിനേഷൻ നൽകി.ഭൂരിഭാഗം ടാർഗെറ്റ് ഗ്രൂപ്പിനും മെയ് മാസത്തിൽ വാക്സിനേഷൻ നൽകും. വരുന്ന സെപ്റ്റംബറോടെ 2.8 ദശലക്ഷം വാക്സിനേഷനുകൾ പൂർത്തിയാക്കാനാകുമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
കോവിഡ് വാക്സിൻ സ്വീകരിക്കാൻരജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,210,155 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. പൗരന്മാർക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത വർദ്ധിച്ചതായും മെയ് പകുതിയോടെ ടാർഗെറ്റ് ഗ്രൂപ്പിലെ ഭൂരിഭാഗം പേർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. സാമൂഹിക പ്രതിരോധശേഷി കൈവരിക്കുന്നതിന് രാജ്യത്തെ ജനസംഖ്യയുടെ 60 മുതൽ 70 ശതമാനം വരെെ ജനവിഭാഗവും വാക്സിനേഷൻ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണം .