തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ jiexam ഇന്ന് ആരംഭിക്കും. പൂർണമായും കോവിഡ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. ഒരു ക്ലാസ് മുറിയിൽ പരമാവധി 20 പേർക്കാണ് പരീക്ഷ എഴുതാൻ അനുമതി.
. എസ്എസ്എൽസി പരീക്ഷയ്‌ക്ക് 4,22,226 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വികെഎംഎംഎച്ച്എസ് ഇടരിക്കോട് പരീക്ഷാകേന്ദ്രത്തിലാണ് ഏറ്റവും കൂടുതൽ (2076) പേർ രജിസ്റ്റർ ചെയ്തിട്ടുള്ളളത്.
ഗൾഫിലും ലക്ഷദ്വീപിലും ഒമ്പത് വീതം കേന്ദ്രമുണ്ട്. ഗൾഫിൽ 573, ലക്ഷദ്വീപിൽ 627 വിദ്യാർഥികളാണ് പരീക്ഷ എഴുതുക. എസ്എസ്എൽസി പരീക്ഷ 29ന് അവസാനിക്കും.
രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയ്‌ക്ക് 2004 കേന്ദ്രമുണ്ട്. 2,20,146 പെൺകുട്ടികളും 2,26,325 ആൺകുട്ടികളും ഉൾപ്പെടെ 4,46,471 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.
പരീക്ഷാകേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.. ട്രിപ്പിൾ ലെയർ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നതായി ഉറപ്പാക്കണം. കുട്ടികളെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കണം. കവാടത്തിലും ക്ലാസ് മുറികൾക്ക് മുന്നിലും വെള്ളവും സോപ്പും കരുതണം. സാമൂഹ്യ അകലം പാലിക്കണം. രാവിലെയും ഉച്ചയ്‌ക്കും പരീക്ഷാ ഹാളിലെ ഫർണിച്ചറുകൾ അണുവിമുക്തമാക്കണം
സാധാരണയിൽ കവിഞ്ഞ ശരീരോഷ്‌മാവുള്ളവരെയും മറ്റ് രോഗലക്ഷണങ്ങൾ ഉള്ളവരെയും പ്രത്യേക ക്ലാസ് മുറികളിൽ പരീക്ഷയ്‌ക്കിരുത്തും. കോവിഡ് പോസിറ്റീവായവർ പരീക്ഷയ്‌ക്ക് ഹാജരാകുകയാണെങ്കിൽ മുൻകൂട്ടി ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. കോവിഡ് പോസിറ്റീവ് ക്വാറന്റൈൻ കേസുകൾക്ക് സാനിറ്റൈസ്‌ഡ് കോറിഡോർ സംവിധാനം തയ്യാറാക്കും