കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് അപകടങ്ങളും തന്മൂലമുണ്ടാകുന്ന മരണങ്ങളിലും കാര്യമായ വർദ്ധന.ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനകം 85 ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിഞ്ഞത്. ഇതിൽ 49 പേർ പ്രവാസികൾ ആയിരുന്നു.
കഴിഞ്ഞവർഷം ആകെ 6813 അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നും ജനറൽ ട്രാഫിക്ക് വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2020 വർഷത്തിൽ പ്രവാസികളും പൗരന്മാരും ഉൾപ്പെടെ 352 ആരാണ് വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഏകദേശം അഞ്ച് ദശലക്ഷത്തോളം ട്രാഫിക് നിയമ ലംഘനങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്നും ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥൻ മേജർ അബ്ദുല്ല അബു ഹസ്സൻ