റമദാൻ മാസത്തിൽ പുലർച്ചെ 3 മണിവരെ ഭക്ഷണശാലകളിൽ നിന്നും ഹോം ഡെലിവറി അനുവദിക്കും – കുവൈത്ത് മുനിസിപ്പാലിറ്റി

0
16

കുവൈത്ത് സിറ്റി: റമദാനിൽ കർഫ്യൂ സമയത്ത് ഭക്ഷ്യ വിതരണ സമയം ക്രമീകരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ അഹ്മദ് അൽ മൻ‌ഫഹി ഉത്തരവിട്ടു. ഇതനുസരിച്ച്, റമദാൻ മാസത്തിൽ വൈകുന്നേരം 7:00 മുതൽ പുലർച്ചെ 3:00 വരെ ഭക്ഷണശാലകളിൽ നിന്നും  ഹോം ഡെലിവറി അനുവദിക്കും. എന്നാൽ റമദാനു മുൻപുവരെ മുൻനിശ്ചയിച്ച പ്രകാരം ഹോം ഡെലിവറി സമയം സമയം രാത്രി പത്തുമണി വരെ മാത്രമായിരിക്കും.

അതേസമയം, റമദാൻ വരെ ഭാഗിക കർഫ്യു സമയത്ത് നടക്കാൻ അനുവദിച്ചിരിക്കുന്ന സമയം രാത്രി 7:00 മുതൽ രാത്രി 8:00 മണി വരെ ആണ്. എന്നാൽ റമദാൻ മാസത്തിൽ അത്  രാത്രി 10:00 വരെ നീട്ടും