എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ചതുപ്പിൽ ഇടിച്ചിറക്കി

0
30

കൊച്ചി:  പ്രമുഖ വ്യവസായി എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ചതുപ്പിൽ പിടിച്ചടക്കി. പനങ്ങാട് കുഫോസ് ക്യാമ്പസ്നോട് ചേർന്നുള്ള ചതുപ്പു നിലത്ത് ആണ് എം എ യൂസഫലി ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇടിച്ചിറക്കി യത്.  ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എം എ യൂസഫലി ഭാര്യയും അടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും സാരമായ പരിക്കുകൾ ഇല്ല എന്നാണ് പ്രാഥമിക വിവരം.

രാവിലെ എട്ടരയോടെയായിരുന്നു അപകടം. സംഭവസമയത്ത് പ്രദേശത്ത്  കാറ്റും മഴയും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

കൊച്ചിയിൽ ജനവാസ കേന്ദ്രത്തിലെ മുകളിൽ വെച്ചാണ് ഹെലികോപ്റ്റർ തകരാർ സംഭവിച്ചത് എന്നാണ് വിവരം . ഒഴിഞ്ഞ സ്ഥലത്ത് ഹെലികോപ്റ്റർ ഇറക്കിയത് മൂലം വൻ ദുരന്തം ഒഴിവായി.