ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നഴ്സറികൾ തുറക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തീകരിക്കണം

0
31

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കുള്ള സ്വകാര്യ നഴ്സറികൾക്ക് പ്രത്യേക നിർദ്ദേശവുമായി സാമൂഹിക കാര്യ മന്ത്രാലയത്തിെലെ സാമൂഹിക വികസന  വിഭാഗം. നഴ്സറികൾ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിനുള്ളിൽ പൂർത്തീകരിക്കണം എന്നാണ്  നിർദേശത്തിൽ പറയുന്നത്. നഴ്സറിയിൽ കുട്ടികളെ സ്വീകരിക്കുന്നതിനുള്ള നിരവധി ചട്ടങ്ങളും നിയന്ത്രണങ്ങളും സാമൂഹിക കാര്യ മന്ത്രാലയം ഇതിനോടകം തന്നെ നഴ്സറികളെ അറിയിച്ചിട്ടുണ്ട്. നഴ്സറികൾ മുഴുവനായി സ്റ്റെറിലൈസ് ചെയ്തിരിക്കണം. ഓരോ ക്ലാസുകളിലും ഇരുത്തേണ്ട കുട്ടികളുടെ എണ്ണം  സംബന്ധിച്ചും നഴ്സറി കോമ്പൗണ്ടിന്കത്ത് കുട്ടികൾ ഇട കലരാതെ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചും നിർദേശത്തിൽ പറയുന്നു.

സ്വകാര്യ നഴ്സറികളിലെ ജീവനക്കാർക്കക്  പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് മുൻഗണന നൽകണമെന്ന് സാമൂഹ്യകാര്യ വികസന മന്ത്രി ഡോ. മിഷാൻ അൽ-ഒതൈബി ആരോഗ്യ വകുപ്പ്മന്ത്രി ഡോ. ബേസിൽ അൽ സബയ്ക്ക് കത്ത് അയച്ചു.

ഈ വരുന്ന സെപ്റ്റംബറിൽ നഴ്സറികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും എന്നാണ് നിശ്ചയിച്ചിരിക്കുന്നത് . സ്കൂൾ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും വാക്സിനേഷനിൽ മുൻഗണന നൽകിയതിനു സമാനമായി സ്പെഷ്യൽ നഴ്സറി നടത്തിപ്പുകാർക്കും ജീവനക്കാർക്കും  മുൻഗണന ലിസ്റ്റിൽ പെടുത്തി വാക്സിൻ നൽകണം എന്നാണ് കത്തിൽ പറയുന്നത്.