കുവൈത്ത് സിറ്റി : റമദാൻ മാസത്തിൽ പള്ളികളിൽ തറാവീഹ് നമസ്കാരം നടത്തുന്നതിന് പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ച് മന്ത്രിസഭ. സായാഹ്ന പ്രാർത്ഥന കഴിഞ്ഞയുടനെ 15 മിനിറ്റ് ദൈർഘ്യം മാത്രമേ തറാവീഹ് നമസ്കാരത്തിന് പാടുള്ളൂ. തറാവീഹ് നമസ്കാരം പുരുഷന്മാർക്ക് മാത്രമായി ഇത്തവണ പരിമിതപ്പെടുത്തിയിട്ടുണ്ട്
നിലവിൽ പള്ളികളിൽ പ്രാബല്യത്തിലുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുന്നതിനൊപ്പം ഓരോ പ്രാർത്ഥനയ്ക്കുശേഷവും പള്ളികൾ അടയ്ക്കുന്നത് തുടരുകയും, ഇതികാഫിനെയും പ്രഭാഷണങ്ങൾ നടത്തുന്നതും നിരോധിക്കുകയും ചെയ്യും . പള്ളികളിലും പൊതു, സ്വകാര്യ സ്ഥലങ്ങളിലും നോമ്പുതുറ ഭക്ഷണവും സുഹുർ ടേബിളുകളും സ്ഥാപിക്കുന്നത് നിരോധിക്കാനും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്