1533 തൊഴിലാളികൾ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്തതായി പാം

0
22

കുവൈത്ത് സിറ്റി : കുവൈത്തിലെ മാനവവിഭവശേഷി മന്ത്രാലയത്തിലെ ഗാർഹിക തൊഴിലാളി നിയന്ത്രണ വിഭാഗം മാർച്ചിൽ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്ത പ്രവർത്തിക്കുന്ന  ഓഫീസുകളുടെ എണ്ണം  464 ആയി. ഗാർഹിക തൊഴിൽ നിയമന ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം തൊഴിലാളികളുടെ എണ്ണം 1,533  ഉം തൊഴിലുടമകളിൽ നിന്ന് സ്വരൂപിച്ച പണം 14,835 ദിനാറാണെന്നും മാനവവിഭവശേഷി മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി. .ബന്ധപ്പെട്ട അതോറിറ്റിയിൽ പരാതികളും അഭ്യർഥനകളും ഉൾപ്പെടെൾ  362 റിപ്പോർട്ടുകൾ ലഭിച്ചതായും, ഇതിൽ 151 എണ്ണം രമ്യമായി പരിഹരിച്ചതായും അധികൃതർ വ്യക്തമാക്കി.