അനധികൃത സ്വത്ത് സമ്പാദനം; കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും

0
20

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുസ്‌ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഷാജിയ്ക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞദിവസം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത അരക്കോടിയോളം രൂപയും 60 പവൻ സ്വർണവും വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു.

2ശ012 മുതല്‍ 2021 വരെയുളള കാലയളവില്‍ കെ.എം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയും സി.പി.ഐ.എം നേതാവുമായ എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസ് എടുത്തത്.