20 രാജ്യങ്ങളിൽനിന്നുള്ള കമ്മലുകളുടെ ശേഖരവുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിൻ്റെ കാതാണി ഉത്സവം

0
34

പത്ത് രാജ്യങ്ങളിലായി 250 ലധികം ഔട്ട്ലെറ്റുകളുമായി ശക്തമായ റീട്ടെയില്‍ ശൃംഖലയുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ കാതണി ഉത്സവം ആരംഭിച്ചു. സ്വര്‍ണ്ണം, വജ്രം എന്നിവയില്‍ രൂപകല്‍പന ചെയ്ത 20 രാജ്യങ്ങളില്‍ നിന്നുളള വിപുലമായ കമ്മലുകളുടെ ശേഖരത്തിന്റെ പ്രദര്‍ശനം കാണാനും അവ സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു. ഏപ്രില്‍ 24 വരെയാണ് കാതണി ഉത്സവത്തിന്റെ കാലാവധി.

സ്ത്രീകള്‍ പലപ്പോഴും അവരുടെ വസ്ത്രങ്ങള്‍ങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്നതും, മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതുമായ കമ്മലുകള്‍ ഉപയോഗിക്കുകയും, അതിന്റെ ഒരു വിപുലമായ ശേഖരം സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ജോലി സ്ഥലങ്ങളിലും, ആഘോഷങ്ങള്‍ക്കും, ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍ക്ക് തിളക്കം കൂട്ടുന്നതിനും തുടങ്ങി, സ്ത്രീകള്‍ ജീവിതത്തില്‍ കൈകാര്യം ചെയ്യുന്ന മറ്റ് വ്യത്യസ്ത റോളുകള്‍ക്കും ഇണങ്ങുന്ന രീതിയിലുളള കമ്മലുകളാണ് ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള കരകൗശല വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്ത സ്വര്‍ണ്ണത്തിലും വജ്രത്തിലുമുള്ള കമ്മലുകളുടെ മികച്ച ശേഖരം കാതണി ഉത്സവത്തില്‍ കാണാന്‍ സാധിക്കും. വര്‍ക്ക് ഫ്രം ഹോം വെയര്‍, വര്‍ക്ക് വെയര്‍, കാഷ്വല്‍ വെയര്‍, പാര്‍ട്ടി വെയര്‍, ബ്രൈഡല്‍ വെയര്‍, എന്നിവ കൂടാതെ മറ്റ് അന്താരാഷ്ട്ര ഡിസൈനുകള്‍ എന്നിവയ്ക്കൊപ്പം മിതമായ നിരക്കില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ നൂറുകണക്കിന് ഡിസൈനുകളും ഉപഭോക്താവിന് തിരഞ്ഞെടുക്കാനാകും.

ഇവ കൂടാതെ, വിവിധ ഉപഭോക്താക്കളുടെ അഭിരുചിക്കും ബജറ്റിനും അനുസൃതമായി ഇറ്റലി, തുര്‍ക്കി, ബഹ്റൈന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളുടെ സവിശേഷമായ ശേഖരങ്ങളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പ്രദര്‍ശിപ്പിക്കുന്നു. ഇറ – അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, എത്നിക്‌സ് – ഹാന്റ്ക്രാഫ്റ്റ്ഡ് ഡിസൈനര്‍ ജ്വല്ലറി, മൈന്‍- ഡയമണ്ട് ജ്വല്ലറി്, പ്രെഷ്യ-ജെം ജ്വല്ലറി, ഡിവൈന്‍- ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി, സ്റ്റാര്‍ലെറ്റ്-കിഡ്‌സ് ജ്വല്ലറി എന്നിവ ഉള്‍പ്പെടുന്ന ബ്രാന്‍ഡഡ് ജ്വല്ലറി ശ്രേണിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാം.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനെക്കുറിച്ച്

ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സ്. 1993 ല്‍ ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സിന് ഇന്ന് 10 രാജ്യങ്ങളിലായി 250ലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളാണ് നിലവിലുളളത്. ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലുമുളള ഓഫീസുകള്‍ക്ക് പുറമേ 14 ഹോള്‍സെയില്‍ യൂണിറ്റുകളും, ഡിസൈന്‍ സെന്ററുകളും ആഭരണ നിര്‍മ്മാണ ഫാക്ടറികളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് കീഴിലുണ്ട്. 4.51 ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനത്തോടെ ഇന്ന് ലോകത്തെ തന്നെ ഏറ്റവും മുന്‍നിരയിലുളള ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. 14 ക്ലസ്റ്റര്‍ മാനുഫാക്ചറിംഗ് യൂണിറ്റുകളാണ് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനുളളത്. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന അഭിരുചികള്‍ക്കിണങ്ങുന്ന 12 വ്യത്യസ്ത ജ്വല്ലറി ബ്രാന്‍ഡുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് കീഴിലുളളത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലും, യുഎസിലും സജീവ സാന്നിധ്യമാണുളളത്. സ്വര്‍ണ്ണം, വജ്രാഭരണങ്ങളുടെയും ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തില്‍ മുന്‍നിരയിലാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. ഗ്രൂപ്പ് കാഴ്ചവെയ്ക്കുന്ന മറ്റൊരു സംരംഭമാണ് ‘എം.ജി.ഡി ലൈഫ് സ്റ്റൈല്‍ ജ്വല്ലറി’. പുതുമയാര്‍ന്ന ട്രെന്‍ഡി ലെയ്റ്റ് വെയിറ്റ് ആഭരണങ്ങളുടെ ഈ പ്രത്യേക ശേഖരവും ആധുനിക കാലത്തെ സ്ത്രീകള്‍ക്കിണങ്ങും വിധമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അവതരിപ്പിച്ചിരിക്കുന്നത്. 4,000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുളള കമ്പനിയില്‍ 13,000ല്‍ അധികം പ്രൊഫഷനുകളാണ് ജോലിയെടുക്കുന്നത്. ഉന്നത ഗുണനിലവാരമുളള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം മികച്ച സേവനവും കമ്പനിയുടെ മുഖമുദ്രയാണ്. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.