യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ്

0
16

കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. ബെംഗളൂരു രാമയ്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു.

യെദ്യൂരപ്പ തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  അടുത്തിടെ തന്റെ സമ്പർക്കത്തിൽ വന്ന എല്ലാവരും സ്വയം നിരീക്ഷണത്തിനു വിധേയമായി ക്വാറന്റൈനിൽ പോകണമെന്ന് യെദ്യൂരപ്പ .ട്വീറ്റ് ചെയ്തു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും ഡോക്ടർമാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ യെദ്യൂരപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.