കുവൈത്ത് സിറ്റി : കുവൈത്തിലെ ചില പ്രദേശങ്ങളിൽ ഭൂമികുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. രാവിലെ 9. 45 ഓടെ അൽ അഹ്മദിക്ക് സമീപ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി പറയപ്പെടുന്നത്.
തെക്കൻ ഇറാനിലെ ബുഷഹ്ര് പ്രവിശ്യയിൽ 5. 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ആണവ നിലയം ഉൾപ്പെടുന്നു സ്ഥലത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നും അപകടങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.