ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതൽ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും . ചൊവ്വാഴ്ച രാത്രി പത്ത് മുതൽ പുലർച്ചെ ആറു വരെ അതിർത്തികൾ അടയ്ക്കും. ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂ ആയിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കും തമിഴ്നാട് സർക്കാർ ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാത്രി പത്ത് മുതൽ പുലർച്ചെ നാല് വരെ അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹോട്ടലുകളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രാത്രി ഒമ്പതിന് മുമ്പ് കടകള്‍ അടയ്ക്കണമെന്നും നിർദേശമുണ്ട്.