മെയ് ഒന്നുമുതൽ 18 വയസ്സുകഴിഞ്ഞ എല്ലാവർക്കും രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ നൽകും

0
35

ഡൽഹി: 18 വയസ്സുകഴിഞ്ഞ എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ . മെയ് ഒന്നുമുതൽ മുതൽ വാക്സിൻ നൽകി തുടങ്ങും. മരുന്ന് നിർമ്മാണ കമ്പനികളുമായും ഡോക്ടർ മാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങൾക്കും മരുന്ന് നിർമാണ കമ്പനികളിൽ നിന്ന് നേരിട്ട് കോവിഡ് വാക്സിൻ വാങ്ങാം . മരുന്ന് നിർമ്മാണ കമ്പനികൾ ഉത്പാദിപ്പിക്കുന്ന വാക്സിൻ്റെ 50% കേന്ദ്രസർക്കാറിന് നൽകണമെന്നും ചർച്ചയിൽ തീരുമാനമായി.