കുവൈത്തിൽ 750 ഓളം സ്വദേശി അധ്യാപകരായി പുതുതായി നിയമിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വിഷയങ്ങളിൽ ആയി 750 ഓളം സ്വദേശികളെ അധ്യാപകരായി നിയമിച്ചു.   കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് പുതിയ അധ്യാപക നിയമനത്തിന് അംഗീകാരം നൽകിയതായി  അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.   കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർഥികളുമായുള്ള ഇൻറർവ്യൂ അതിവേഗം നടത്തണമെന്ന നിർദ്ദേശം ആരോഗ്യ  കമ്മിറ്റി വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ആണ്  വിവിധ സ്കൂളുകളിലെ ഒഴിവുകൾ അനുസരിച്ച്    നിയമനം പെട്ടെന്നു നടന്നത്. സൈക്കോളജി, സോഷ്യോളജി, ഹിസ്റ്ററി, സോഷ്യോളജി, ഇസ്ലാമിക് എഡ്യൂക്കേഷൻ ഉൾപ്പെടെ 14 വിഷയങ്ങളിലാണ് പുതിയ അധ്യാപകരെ നിയമിച്ചത് .