വാക്സിൻ വിതരണത്തിൽ ഇന്ത്യക്കാർക്ക് എന്തുകൊണ്ട് മുൻഗണന നൽകിയില്ല എന്ന ചോദ്യവുമായി പ്രിയങ്ക ഗാന്ധി

0
24
priyanka gandhi

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പകച്ച്‌്‌ നില്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്‌ചകളെ ഓരോന്നായി ചോദ്യം ചെയ്യുകയാണ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ജനുവരി-മാര്‍ച്ചു മാസങ്ങളില്‍ ആറ്‌ കോടി ഡോഡ്‌ വാക്‌സിനാണ്‌ ഇന്ത്യ കയറ്റുമതി ചെയ്‌തത്‌ എന്നാല്‍ ഈ കാലയളവില്‍ നാല്‌ കോടിയോളം ഇന്ത്യാക്കാര്‍ക്ക്‌ മാത്രമേ വാസ്‌കിന്‍ നല്‍കിയുള്ളു. എന്ത്‌ കൊണ്ടാണ്‌ ഇന്ത്യാക്കാര്‍ക്ക്‌ മുന്‍ഗണന നല്‍കാതിരുന്നതെന്ന്‌് പ്രിയങ്ക ചോദിക്കുന്നു. വാക്‌സിന്‍ ക്ഷാമം ഉണ്ടായത്‌ കൃത്യമായ പദ്ധതി ഇല്ലാതിരുന്നത്‌ കൊണ്ടാണ്‌. തന്ത്രങ്ങള്‍ ഇല്ലാതിരുന്നത്‌ ഓക്‌സിജന്‍ ക്ഷാമത്തിനും ഇടയാക്കി. ഇത്‌ സര്‍ക്കാരിന്റെ പരാജയമാണെന്ന്‌ പ്രിയങ്ക ആരോപിച്ചു.

ജനങ്ങള്‍ സഹായത്തിനായി അലറി വിളിക്കുമ്പോള്‍, ഓക്‌സിജനും ബെഡും മരുന്നും ആവശ്യപ്പെടുമ്പോള്‍ അവര്‍ മഹാറാലികളില്‍ പങ്കെടുക്കുകയാണ്‌,പൊട്ടിച്ചിരിക്കുകയാണ്‌. ഇത്‌ എങ്ങനെ കഴിയുന്നുവെന്ന്‌ പ്രിയങ്ക ചോദിച്ചു. പൊട്ടിച്ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന പ്രധാനമന്ത്രി റാലികളുടെ വേദികളില്‍ നിന്ന്‌ ഇറങ്ങി ജനങ്ങളുടെ മുന്നില്‍ വന്നിരിക്കണം. അവരുടെ ജീവിതം എങ്ങനെ സംരക്ഷിക്കുമെന്ന്‌ പറയണം.

കോവിഡ്‌ വ്യാപന നിയന്ത്രണത്തിന്‌ വേണ്ടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ മുന്നോട്ട്‌ വെച്ച നിര്‍ദ്ദേശങ്ങളോട്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തെയും പ്രിയങ്ക ചോദ്യം ചെയ്‌തു.10 വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്‌. എത്രത്തോളം മാന്യനായ വ്യക്തിയാണ്‌ മന്‍മോഹന്‍ സിംഗ് എന്ന് എല്ലാവർക്കുമറിയാം . രാജ്യം നേരിടുന്ന മഹാമാരിയെ നേരിടാനുള്ള നിര്‍ദ്ദേശങ്ങള്‍ മന്‍മോന്‍ സിംഗ്‌്‌ മുന്നോട്ട്‌്‌ വെയ്‌ക്കുമ്പോള്‍ മാന്യമായി അത്‌്‌്‌ പരിഗണിക്കേണ്ടതാണ്‌. മാന്യതയുണ്ടെന്നാണ്‌ അവര്‍ പറയുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.