റിയാദ് : കോവിഡ് അതിതീവ്ര വ്യാപനം ഉള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാനിരോധനം തുടരുമെന്ന് സൗദി അറേബ്യ.
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസ് മെയ് 17 പുലർച്ചെ ഒരു മണി മുതൽ വീണ്ടും ആരംഭിക്കും . എന്നാൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് തുടരും എന്ന് ദേശീയ വിമാന കമ്പനി അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഫെബ്രുവരി ആദ്യം മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് സൗദിഅറേബ്യ യാത്രാ നിരോധനം ഏർപ്പെടുത്തിയത്.
ഇന്ത്യയെ കൂടാതെ, യുഎഇ, ജർമ്മനി, യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ഈജിപ്ത്, ലെബനൻ, പാകിസ്ഥാൻ, അർജന്റീന, ബ്രസീൽ, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, പോർച്ചുഗൽ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തുർക്കി എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാനിരോധനം ഉള്ളത്. ഇക്കഴിഞ്ഞ 14 ദിവസങ്ങൾക്കകം ഈ രാജ്യങ്ങളിലൂടെ കടന്നുപോോയ വർക്കും സൗദിയിലേക്ക് പ്രവേശനംം അനുവദിക്കില്ല.