ഡൽഹി: കോവിഡ് വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലും കേരളത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കോവിഡ് വാക്സിൻ കേന്ദ്രം അയക്കുന്നത് കാത്തുനിൽക്കേണ്ട, സ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങണമെന്നും കേന്ദ്രമന്ത്രി പരിഹാസരൂപേണ പറഞ്ഞു. നാല് ദിവസത്തിനകം കേരളത്തിന് ആറരലക്ഷം ഡോസ് വാക്സിൻ നൽകുമെന്നും മുരളീധരൻ അറിയിച്ചു. ആരോഗ്യമന്ത്രി ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പരിഭ്രാന്തി പരത്താതെ വാക്സിൻ വിതരണം നടത്തണമെന്നും മുരളീധരൻ പറഞ്ഞു . 50 ലക്ഷം വാക്സിൻ ആവശ്യപ്പെട്ടിടത്താണ് കേന്ദ്രം കേരളത്തിന് 600000 വാക്സിൻ നൽകുന്നത് .