ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാനും

0
21

കോവിഡ് തീവ്ര  വ്യാപനത്തെ തുടർന്ന് ഇന്ത്യക്കാർക്ക്  പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാൻ . ഏപ്രിൽ 24 ശനിയാഴ്ച മുതലാണ് വിലക്ക് നിലവിൽ വരിക. ഇന്ത്യയിലെ കോവിഡ് കേസുകൾ ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം . ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

സുപ്രീംം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്, എന്നാൽ എത്ര നാളത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല .  കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യ എന്നി രാജ്യങ്ങൾ സന്ദർശിച്ചവർക്കും യാത്രാവിലക്ക് ഉണ്ടാകും. ഒമാനിനു പുറമേ സൗദി-അറേബ്യയും കുവൈത്തും ഇന്ത്യക്കാർക്ക് നേരത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.