കുവൈത്ത് സിറ്റി: കുവൈത്തിലെ ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം എടുത്തു പരിശോധിക്കുമ്പോൾ അതിൽ 55 മുതൽ 60 ശതമാനം വരെ കോവിഡ് ബാധിതർ പ്രവാസികൾ ആണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു . ഗവർണറേറ്റുകളിലെ ദിവസേനയുള്ള അണുബാധയുടെ വ്യാപന കണക്കുകളിൽ ആദ്യ സ്ഥാനത്ത് ഹവല്ലി ഗവർണറേറ്റും പിന്നീട് അഹ്മദി, ഫർവാനിയ, ജഹ്‌റ, ഒടുവിൽ തലസ്ഥാനവുമാണ് എന്നും അദ്ദേഹം പറഞ്ഞു. മാർച്ച് മാസത്തിൽ, ആക്ടീവ് കേസുകളുടെ എണ്ണം സ്ഥിരതയിലായിരുന്നു എങ്കിലും ഏപ്രിൽ പകുതിയോടെ നേരിയ വർദ്ധനവ് ഉണ്ടായതായും അദ്ദേഹംം പറഞ്ഞു, നിലവിൽ ചികിത്സ സ്വീകരിക്കുന്ന സജീവ കേസുകൾ 15,000 കടന്നതായും അൽ സനദ് വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ ശരാശരി ഒക്യുപൻസി നിരക്ക് ഒരാഴ്ച മുമ്പുള്ള 33.3 ശതമാനത്തിൽ നിന്ന് ഇപ്പോൾ 36.8 ശതമാനമാണ് .