തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് വ്യാപനം വലിയതോതില്‍ സംഭവിച്ചിട്ടുണ്ടെന്നും രോഗികളുടെ എണ്ണം ഇരട്ടിയാകാൻ ആകാനെടുക്കുന്ന സമയം 10 ദിവസത്തിനും താഴെയായി എന്നും ആണ് വിലയിരുത്തൽ.
നേരത്തെ ഒരു കോവിഡ് രോഗികളിൽ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം പടർന്നു എങ്കിൽ നിലവിൽ അത് ശരാശരി നാലായി എന്നതും ആശങ്ക വർധിപ്പിക്കുന്നു. പരിശോധന വർദ്ധിക്കുന്നതിനനുസരിച്ച് രോഗികളുടെ എണ്ണവും വർധിക്കുകയാണ്. സമൂഹത്തിൽ അതി വ്യാപനം നടന്നു അതിൻറെ സൂചനയാണ് ഇതൊന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നേയില്ല. രോഗികളുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടിയേക്കാം എന്നാണ് വിലയിരുത്തൽ.
ജനിതക മാറ്റം വന്ന വൈറസാണ് രോഗ വ്യാപനത്തിന് കാരണം. കോവിഡ് പ്രതിരോധ വാക്സിൻ ക്ഷാമവും അതീവ ഗുരുതരവാസ്ഥയിലാകുന്ന രോഗികള്‍ക്ക് നല്‍കുന്ന റെംഡിസിവിര്‍ ഉൾപ്പെടെ മരുന്നുകൾക്കുള്ള ക്ഷാമവും കേരളത്തില്‍ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. രോഗബാധിതരുടെ എണ്ണം വൻ തോതില് കൂടിയാല്‍ നല്‍കാനുള്ള ഓക്സിജൻ സ്റ്റോക്കുണ്ടെന്നത് ആശ്വാസമാണ്.