സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ആര് വാഴും ആരു വീഴുമെന്ന് നിങ്ങൾക്ക് പ്രവചിക്കാം. കേരളത്തിൻറെ മനസ്സ് ആർക്കൊപ്പം എന്ന് മുൻകൂട്ടി പറയാൻ നിങ്ങൾക്കായാൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ…
ഇജാലകം വാർത്താ പോർട്ടലും കുവൈത്തിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ബിഇസിയും ചേർന്നൊരുക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രവചന മത്സരം അവസാന ലാപ്പിൽ എത്തി . കേരള ജനത ആർക്കൊപ്പം നിന്നു എന്ന്റിയാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ, ഏപ്രിൽ 30 അവസാന ദിവസം വരെ നിങ്ങൾക്കും പ്രവചിക്കാം .ഇതിനോടകം നിരവധിപേരാണ് പ്രവചന മത്സരത്തിൽ പങ്കാളികളായത്.
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരാകും? , ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തിരഞ്ഞെടുത്ത 25 മണ്ഡലങ്ങളിലെ വിജയികളെ നിങ്ങൾക്ക് പ്രഖ്യാപിക്കാം. ശരിയുത്തരം നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് കാൽ ലക്ഷം രൂപ. രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10000 രൂപ. ആദ്യ മൂന്ന് സമ്മാനങ്ങൾക്ക് പുറമേ പ്രവചന മത്സരത്തിൽ പങ്കെടുത്തവരിൽ ഏഴു പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
പ്രവചന മത്സരത്തിൽ പങ്കാളികളാകാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..