കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താൻ പ്രദേശത്ത് താമസിക്കുന്ന പ്രവാസി ബാച്ചിലർമാരെ മാറ്റി പാർപ്പിക്കണമെന്ന് നിർദ്ദേശം. എംപിമാരായ മെഹൽ അൽ മുദാഫും, മുഹന്നദ് അൽ സായറും ആണ് നിർദ്ദേശം മുന്നോട്ട് വെച്ചത് . അവിവാഹിതരായ പ്രവാസിി പൗരന്മാരെ ഇവിടെനിന്ന് പുനരധിവസിപ്പിച്ച് ഈ സ്ഥലത്തെ പാർപ്പിടങ്ങൾ പൗരന്മാർക്ക് മാത്രമാക്കി മാറ്റണമെന്നാണ് ആവശ്യം.
ഇത് പ്രകാരം കരാർ കമ്പനികൾക്ക് തങ്ങളുടെ പ്രവാസി തൊഴിലാളികൾക്കായി ഖൈതാനിലെ താമസസ്ഥലങ്ങൾ വാടകയുക്ക് ലഭിക്കില്ല. രാജ്യത്തെ എല്ലാ റെസിഡൻഷ്യൽ ഏരിയകളിൽ നിന്നും വളരെ ദൂരെയായിരിക്കണം പ്രവാസി ബാച്ചിലർമാരുടെ താമസസൗകര്യം ഒരുക്കേണ്ടത് എന്നുംംം എംപിമാർ ആവശ്യപ്പെടുന്നു .
പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ (പിഎച്ച്‌ഡബ്ല്യു), മറ്റ് അനുബന്ധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക താമസസ്ഥലങ്ങൾ നിർമ്മിക്കുന്നതിന് അടിയന്തരമായി നടപടികൾ കൈക്കൊള്ളണമെന്നും എന്നും എംപിമാർ ആവശ്യപ്പെട്ടു .