കേരളത്തിലെ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല; സംസ്ഥാനം ഒരു കോടി ഡോസ് വാക്സിൻ വാങ്ങിക്കും

0
26

തിരുവനന്തപുരം:  ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന കേന്ദ്രനിർദേശം ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തള്ളി. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ സംസ്ഥനത്ത് ലോക് ഡൗൺ ഏർപ്പെടുത്താതെ പകരം നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന തീരുമാനം ആയിരുന്നു അടുത്തിരുന്നത്. ഈ തീരുമാനവുമായി മുന്നോട്ട് പോകാം എന്നാണ് ഇന്നു ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിൽ ധാരണയായത്.

ലോക് ഡൗൺ നടപ്പാക്കിയാൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ വളരെ പ്രതികൂലമായി ബാധിക്കും, ഈ സാഹചര്യം മുൻനിർത്തിയാണ് കർശനമായ നിയന്ത്രണങ്ങൾ നടത്തി ലോക് ഡൗൺ തൽക്കാലത്തേക്ക് വേണ്ട എന്ന നിലപാടിൽ സംസ്ഥാന സർക്കാർ എത്തിയത്.

കോവിഡ് വാക്സിൻ നിർമ്മാതാക്കളിൽ നിന്നും ഒരുകോടി വാക്സിൻ വാങ്ങുവാനും  മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. 30 ലക്ഷം കോവിൻ വാക്സിനും, 70 ലക്ഷം കോവിഷീൽഡ് വാക്സിനും ആണ് വാങ്ങിക്കുക. കോവിഷീൽഡ് നിർമതാക്കൾ ആയ സിറം ഇൻസ്റ്റിറ്റ്യൂട്ട്മായി ബന്ധപ്പെട്ട അധികൃതർ ചർച്ച നടത്തി കൊണ്ടിരിക്കുകയാണെന്നും മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു

.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചത്. സംസ്ഥാനങ്ങളുമായി ചേർന്ന് ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.