കുവൈത്ത് സിറ്റി: അന്തരിച്ച ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുമായുള്ള കൂടിക്കാഴ്ചയുടെ റെക്കോർഡിംഗ് ചോർത്തിയ കേസിൽ പ്രതി കുറ്റക്കാരൻ എന്ന് കുവൈത്തിലെ ക്രിമിനൽ കോടതി വിധിച്ചു. ഉമ്മഹ് പാർട്ടി മുൻ സെക്രട്ടറി ജനറൽ ഡോ. ഹക്കീം അൽ മുത്തൈരിക്ക് ആണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത് അത്. ക്രിമിനൽ കോടതി ജഡ്ജി നായിഫ് അൽ-ധഹൂം അധ്യക്ഷനായ ബഞ്ചിൻ്റെതാണ് വിധി.
എംപി മർസൂക്ക് അൽ ഖലീഫ, മുൻ എംപി സുൽത്താൻ അൽ ലുഗൈസിം അതോടൊപ്പം മറ്റ് ആറ് പേർക്ക് ക്രിമിനൽ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു.“നാലാമത്തെ നിയോജകമണ്ഡലത്തിലെ ഷമ്മർ കൺസൾട്ടേഷൻ മീറ്റിംഗുകൾ” നടത്തിയതുമായി ബന്ധപ്പെട്ട് 5,000 ഡോളർ വീതമുള്ള ബോണ്ടിൽ ജാമ്യം അനുവദിച്ചു.