കുവൈത്തിലെ തെരഞ്ഞെടുത്ത ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ എംബസി പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നു

0
12
പ്രതീകാത്മ ചിത്രം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നു. എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നുള്ള സഹായ അപേക്ഷ, എംബസിയുടെ ഫീഡ്ബാക്ക് ഫോറം എന്നിവ സ്വീകരിക്കുന്നതിനായി ആണ് തെരഞ്ഞെടുക്കപ്പെട്ട ഹൈപ്പർ മാർക്കറ്റുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നത്.

കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ സ്വദേശികൾക്ക് അപേക്ഷകളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനായി എംബസിയിൽ നേരിട്ട് എത്തേണ്ടി വരില്ല. എംബസിയിൽനിന്ന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ സമയാസമയങ്ങളിൽ ഈ പരാതിപ്പെട്ടു കളിൽ നിക്ഷേപിച്ചിട്ടുള്ള ഫോമുകൾ മുകളിൽ ശേഖരിക്കുകയും അതിനനുസൃതമായി നടപടികൾ സ്വീകരിക്കുകയും ചെയ്യും എന്നും അധികൃതർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ കുവൈത്ത് സിറ്റി, ഖൈത്താൻ,ഫഹാഹിൽ, മഹ്ബൂല ഔട്ട്ലെറ്റ്കളിലും
ഓൺ കോസ്റ്റിൻ്റെ സാൽമിയ, ഹവല്ലി, അബ്ബാസിയ, ഫർവാനിയ ഔട്ട്‌ലെറ്റുകളിലും,
ലുലു ഹൈപ്പർമാർക്കറ്റിൻ്റെ അൽ റായി,ഫഹാഹിൽ, സാൽമിയ, ദജീജ് ഔട്ട്‌ലെറ്റുകളിൽ മാണ് പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നത്.