വിദേശത്ത് കുടുങ്ങിയ 179 പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന ഇസ്ലാമികകാര്യ മന്ത്രാലയത്തിൻ്റെ അപേക്ഷ കുവൈത്ത് സർക്കാർ അംഗീകരിച്ചു

0
21

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 179 പ്രവാസി ജീവനക്കാരെ തിരിച്ചെത്തിക്കാൻ അനുവദിക്കണമെന്ന
ഇസ്ലാമികകാര്യ വകുപ്പ് മന്ത്രി ഇസ്സ അൽ കന്ദാരിയുടെ അഭ്യർത്ഥന കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു.

മന്ത്രാലയം കരാർ ചെയ്ത ജീവനക്കാരെ തിരികെ കൊണ്ടുവരാൻ സർക്കാർ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വാണിജ്യ വിമാനസർവീസുകൾ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വരുന്ന യാത്രക്കാരെ കുവൈത്തിൽ നേരിട്ട് പ്രവേശിക്കാൻ അനുവദിക്കില്ല എന്നും നിർദേശമുണ്ട് .