കോവിഡ് വാക്സിനേഷൻ തോത് വർദ്ധിപ്പിച്ചത് ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയതായി ആരോഗ്യ മന്ത്രാലയം

0
25

കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്നും പ്രതീക്ഷയുടെ വാർത്തകളാണ് വരുന്നത്, രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ തോത് വർദ്ധിപ്പിച്ചതും , ജനങ്ങൾ കൃത്യമായി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും രാജ്യം സാധാരണനിലയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രതീക്ഷയുടെ സൂചന നൽകുന്നതായി അധികൃതർ. ആശുപത്രികളിലെ കോവിഡ് 19 വാർഡുകളിലേക്ക് പ്രവേശിപ്പിക്കുന്ന രോഗബാധിതരുടെ എണ്ണത്തിൽ താരതമ്യേന കുറവുണ്ടായതാണ് ഇതിന് തെളിവായി ആരോഗ്യ മന്ത്രാലയം അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

വാക്സിനേഷൻ പ്രചാരണത്തിന്റെ 4 മാസത്തിനുശേഷം, കോവിഡ് 19 വാർഡുകളിലേക്കും ഐസിയുവിലേക്കുമുള്ള വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവരുടെയും പ്രായമായവരുടെയും പ്രവേശന നിരക്ക് ക്രമാതീതമായി കുറഞ്ഞു.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് ഉള്ളത്. മാർച്ച് 28 ന് 251 കേസുകളാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെങ്കിൽ കഴിഞ്ഞദിവസം ഇത് 216 ആയി കുറഞ്ഞു. ഈ കുറഞ്ഞ നിരക്കുകൾ സൂചിപ്പിക്കുന്നത് ധാരാളം രോഗികൾക്ക് വിജയകരമായി ചികിത്സ നൽകാൻ കഴിയുന്നുണ്ട് എന്നാണ്, ഇതുമൂലം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.