മനാമ: ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾക്ക് ബഹ്റൈനും വിലക്കേർപ്പെടുത്തിയേക്കുമെന്ന് സൂചന. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഉടന്‍ നിത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറ് അംഗങ്ങൾ സർക്കാറിനുമേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട്
സര്ക്കാര്‍ മുമ്പാകെ ബഹ്റൈനി കൗണ്‍സില്‍ ഓഫ് റെപ്രസന്റേറ്റീവ്സ് നിര്‍ദേശം സമര്‍പ്പിച്ചു.
ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്ക് തിരിച്ചുവരുന്ന സ്വദേശികൾ ഒഴികെയുള്ള ആരെയും രാജ്യത്ത് പ്രവേശിപ്പിക്കരുതെന്നാണ് പാർലമെൻറ് അംഗങ്ങളുടെ ആവശ്യം. ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്ക് നേരിട്ടുവരുന്നവര്‍ക്കു പുറമെ, ട്രാന്സിറ്റ് യാത്രക്കാരെയും അനുവദിക്കരുതെന്നും നിർദേശത്തിൽ ഉണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ സൗഹാർദ്ദപരമായ ബന്ധമാണ് നിലനിൽക്കുന്നത് എങ്കിലും നിലവിലെ സങ്കീർണമായ സാഹചര്യം പരിഗണിച്ച് അതി ഗൗരവത്തോടെ മാത്രമേ വിഷയം കൈകാര്യം ചെയ്യാനാവൂ എന്നും നിര്‍ദ്ദേശത്തില്‍ എംപിമാര്‍ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദ്ദേശമെന്നാണ് എംപിമാരുടെ പക്ഷം.