കുവൈത്തിലെ പ്രധാന റോഡുകളിലും റിംഗ് റോഡുകളിലും ഡെലിവറി മോട്ടോർ ബൈക്കുകൾക്ക് നിരോധനമേർപ്പെടുത്തിയേക്കും

0
26

കുവൈത്ത് സിറ്റി : റോഡപകടങ്ങളിൽ ഉണ്ടായ വർദ്ധനവ് കാരണം കുവൈത്തിലെ പ്രധാന റോഡുകളിലും റിംഗ് റോഡുകളിലും ഡെലിവറി മോട്ടോർ ബൈക്കുകൾക്ക് നിരോധനമേർപ്പെടുത്തിയേക്കും. ട്രാഫിക് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

റോഡ് ഉപയോക്താക്കളുടെ ജീവൻ പരിരക്ഷിക്കുന്നതിനും പ്രധാന റോഡുകളിലും, റിംഗ് റോഡുകളിലും മോട്ടോർ ബൈക്ക് അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും ആണ് ഈ രീതിയിലുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് നിർബന്ധിതമായ തെന്ന് ഡയറക്ടറേറ്റിലെ മീഡിയ ഓഫീസർ മേജർ അബ്ദുല്ല ബു ഹസ്സൻ അറിയിച്ചു.

ഡെലിവറി മോട്ടോർ ബൈക്ക്കാർ റോഡുകളിൽ സുരക്ഷയും നിയമങ്ങളും പാലിക്കുന്നില്ല. ശരിയായ പാതയിൽ വാഹനം ഓടിക്കാതെ അമിത വേഗതയിൽ സഞ്ചരിക്കുന്നതും ദാരുണമായ അപകടങ്ങൾക്ക് കാരണമാകുന്നതായും,ബു ഹസ്സൻ കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം ഡെലിവറി സേവനങ്ങൾ കുവൈത്തിൽ വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്.