സൗദിയിൽ റമദാൻ അവസാന ദിവസങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന വാർത്ത അടിസ്ഥാനരഹിതം

0
25

ജിദ്ദ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റമദാന്‍ അവസാനത്തിലും പെരുന്നാള്‍ അവധി ദിനങ്ങളിലും സൗദിയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രാലയം.

കർഫ്യൂ ഏർപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു എന്ന രീതിയിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്നും അത്തരമൊരു ആവശ്യം മന്ത്രാലയത്തിന്റെ അജണ്ടയിലില്ലെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി സ്ഥിരീകരിച്ചു.

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് ബന്ധപ്പെട്ട കമ്മിറ്റികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. എന്നാല്‍, കര്‍ഫ്യൂ വേണമെന്ന ആവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ല. അതേസമയം, ആളുകള്‍ കൃത്യമായി മാസ്‌ക്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ തന്നെ റമദാനിലും പെരുന്നാളിനും കൂടുതല്‍ നിയന്ത്രണങ്ങളോ കര്‍ഫ്യൂവോ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.