ഗുജറാത്തിലെ ഭറൂച്ചില്‍ ആശുപത്രിയിൽ തീപ്പിടുത്തം; 18 കോവിഡ് രോഗികള്‍ കൊല്ലപ്പെട്ടു

0
16

ഭറുച്ച്: ഗുജറാത്തിലെ ഭറൂച്ചില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കോവിഡ് രോഗികള്‍ വെന്തുമരിച്ചു.12 പേര് സംഭവസ്ഥലത്തും ആറ് പേര്‍ പിന്നീടുമാണ് മരിച്ചത്. നാല് നിലകളുള്ള വെല്‍വെയര്‍ ആശുപത്രിയിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവ സമയത്ത് കോവിഡ് രോഗികളെ കൂടാതെ ആകെ 50 ഓളം രോഗികളും ആശുപത്രിയിലുണ്ടായിരുന്നു. ഇവരെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

അഹമ്മദാബാദില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള ഭരുച്ച്-ജംബുസാര്‍ ഹൈവേയിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. മുംബെെ ഉൾപ്പെടെ ചില സ്ഥലങ്ങളിൽ സമ്മാനമായി ആശുപത്രികളിൽ തീപിടിത്തമുണ്ടായി രോഗികൾ കൊല്ലപ്പെട്ട ദാരുണ സംഭവങ്ങൾ ഉണ്ടായിരുന്നു.