കുവൈത്ത് സിറ്റി: കൊറോണ വ്യാപനത്തിനിടയിലും കുവൈത്തിലെ അബ്ദുല്ല അൽ സലേമിൻ്റെ പ്രാന്തപ്രദേശത്ത് ആരോഗ്യ ചട്ടങ്ങൾ ലംഘിച്ച് നടത്തി ഒരു വീട്ടിൽ പാർട്ടി സംഘടിപ്പിച്ചു . രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാർട്ടി നിർത്തിവെപ്പിക്കുകയും എല്ലാവരെയും സ്ഥലത്തു നിന്ന് പിരിച്ചുവിടുകയും ചെയ്തു. പാർട്ടി സംഘടിപ്പിച്ച വീട്ടുടമസ്ഥനെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇയാളിൽ നിന്നും സമാനമായ രീതിയിൽ ആരോഗ്യ ആവശ്യതകൾ ലംഘിച്ചു കൊണ്ടുള്ള പരിപാടികൾ സംഘടിപ്പിക്കില്ല എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എഴുതി വാങ്ങി. നിയമം ലംഘിച്ച് വീണ്ടും ഇത്തരം കൂടിച്ചേരലുകൾ നടത്തിയാൽ ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു