നിലവിലെ സർക്കാറിൻറെ രാജി മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി, മൂന്നു ദിവസത്തിനകം പുതിയ സർക്കാർ അധികാരമേൽക്കും

0
28

മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിലെ സര്‍ക്കാരിന്‍റെ രാജി   ഗവർണർക്ക് സമർപ്പിച്ചു. രാജ്ഭവനിലെത്തി യാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്. മൂന്നു ദിവസത്തിനകം പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവർണർക്ക് സമർപ്പിക്കുകയും ഇടത് മുന്നണിയെ ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണി കുകയും ചെയ്യും

ഇടത് മുന്നണിയുടെ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും
. കക്ഷി നിലയനുസരിച്ച് സി.പി.എമ്മിന് കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടാകുമെങ്കിലും പുതിയ ഘടകകക്ഷികള്‍ ഉള്ളതിനാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ ലഭിച്ചയത്ര മന്ത്രിസ്ഥാനം ലഭിക്കില്ല.  നാല് പതിറ്റാണ്ടിനിപ്പുറം ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വർഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്.