2,217 പ്രവാസി അധ്യാപകരെ മടക്കി കൊണ്ടുവരുന്നതിന് കൊറോണ  സുപ്രീംകമ്മിറ്റിയുടെ അനുമതി

0
16

പുതിയ അധ്യായന വർഷം തുടങ്ങുന്നതിനു മുൻപായി  2,217 കുവൈത്ത് ഇതര അധ്യാപകരെ തിരികെ കൊണ്ടുവരണമെന്ന വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫിന്റെ അഭ്യർത്ഥനയ്ക്ക് മന്ത്രിസഭയിലെ കൊറോണ  സുപ്രീം കമ്മിറ്റി അംഗീകാരം .

2019-2010  അധ്യയന  വർഷത്തെ വേനലവധിക്കും  2020-2021 അധ്യയന വർഷത്തിലുമായി സ്വദേശങ്ങളിലേക്ക് പോയതിനു ശേഷം യാത്രാ നിരോധനം മൂലം മടങ്ങി വരാൻ കഴിയാത്ത അധ്യാപകർക്ക് ഇത് ഗുണകരമാകും.

കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന അധ്യാപകരുടെ മടങ്ങിവരവിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി, നിലവിൽ ആവശ്യമുള്ള സ്പെഷലൈസ്ഡ് വിഷയങ്ങൾ പഠിപ്പിക്കുന്ന പ്രവാസി അധ്യാപകരെ യാണ് തിരികെ കൊണ്ട് വരിക. വിദേശികൾക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയത് മൂലം കുവൈത്തിലേക്ക് മടങ്ങി വരാനാവാതെ റസിഡൻസി കാലഹരണപ്പെട്ടവരുടെ റസിഡൻസി പുതുക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു.

2019/2020 അധ്യയന വർഷത്തിൽ അധ്യാപകരും അഡ്മിനിസ്ട്രേറ്റർ മാരും ഉൾപ്പെടെ   1112 പേരാണ് കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയത്. ഈ അധ്യായന വർഷത്തിൽ (  2020/2021) 86 സൗദി സ്വദേശികൾ ഉൾപ്പെടെ 1,105 അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരുമാണ്് പുറത്തുള്ളത് .