ഇന്ത്യയിലേക്ക് 40 ടൺ മെഡിക്കൽ സാമഗ്രികൾ കയറ്റി അയച്ച് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി

0
46

കുവൈത്ത് സിറ്റി : കോവിഡ്  വ്യാപനം അതി രൂക്ഷമായ ഇന്ത്യയിലേക്ക് സഹായവുമായി കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി. തിങ്കളാഴ്ച വൈകിട്ട് അദ്‌ബുള്ള അൽ മുബാറക് എയർ ബേസിൽ നിന്ന്  ദുരിതാശ്വാസ സാമഗ്രികമയി വിമാനം ഇന്ത്യയിലേക്ക് തിരിച്ച്തായി അധികൃതർവ്യക്തമാക്കി്. ഓക്സിജൻ സിലിണ്ടറുകളും മരുന്നുകളും ആളും ഉൾപ്പെടെ 40 ടൺ മെഡിക്കൽ സാമഗ്രികളാണ് ഇന്ത്യയിലേക്ക് അയച്ചത്.

പ്രതിസന്ധിഘട്ടത്തിൽ സൗഹൃദ രാഷ്ട്രമായ ഇന്ത്യക്കൊപ്പം നിൽക്കുക ഉത്തരവാദിത്വമാണ് ഈ ദൗത്യത്തിലൂടെ നിറവേറ്റിയത് എന്ന് കെആർ‌സി‌എസ് ഡയറക്ടർ ജനറൽ അബ്ദുൾറഹ്മാൻ അൽ-  അന്ൻ പറഞ്ഞു.

കെ‌ആർ‌സി‌എസ് ഇന്ത്യയിലെ കുവൈത്ത് എബസിയുമായും ഇന്ത്യൻ റെഡ് ക്രോസുമായും ഏകോപിപ്പിച്ച്  അടിയന്തിരമായി  മെഡിക്കൽ സാധനങ്ങൾ ആവശ്യമുള്ള ആശുപത്രിയിലേക്ക് ഇവ എത്തിക്കും.

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ-ജാബർ അൽ-സബയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ആണ് ഇന്ത്യയ്ക്ക് സഹായം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.