സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി

0
14

തിരുവനന്തപുരം : വരും നാളുകൾ സങ്കീർണമായേക്കും എന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവ് കാണിക്കുന്നത് വരും നാളുകളിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം  കൂടുമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യ രംഗത്തിൽ നിന്ന് വ്യത്യസ്തമായി കോവിഡ രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളിൽ വ്യാപിക്കുന്നതായി ലാന്‍സെറ്റ് ഗ്ലോബല്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനം വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തില്‍ നഗര ഗ്രാമ അന്തരം കുറവാണ്. കേരളത്തില്‍ ഗ്രാമീണ മേഖലകളിലും  ആരോഗ്യ സംവിധാനങ്ങള്‍ മികച്ച രീതിയിൽ പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസകരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും . കഴിയുന്നതും ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തില്‍  50 ശതമാനം പേര്‍ക്കും രോഗം പകര്‍ന്നത് വീടുകളില്‍ നിന്നാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി  അഭ്യർത്ഥിച്ചു .