കെപിസിസി പ്രസിഡൻറ് സ്ഥാനത്തുനിന്ന് അപമാനിച്ചിറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നത് മുല്ലപ്പള്ളി രാമചന്ദ്രൻ

0
26

നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം രണ്ടു മേൽ കെട്ടി ഏൽപ്പിച്ച അപമാനിച്ച ഇറക്കി വിടാൻ ഉള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം ഉണ്ടെന്നുള്ള കാര്യം പലരും മറക്കുന്നു. ലോക്‌സഭയില്‍ ജയിച്ചപ്പോള്‍ ആരും ക്രെഡിറ്റ് തന്നില്ല. ഇപ്പോള്‍ പരാജയം തന്റെ മാത്രം ഉത്തരവാദിത്തമാക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹൈക്കമാന്റ് പറഞ്ഞാല്‍ ഏത് നിമിഷവും താന്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും . നിലപാട് വൈക്കം വേണ്ടിയും സംസ്ഥാന നേതാക്കളുടേയും അറിയിച്ചതായും മുല്ലപ്പള്ളി അവകാശപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഹൈബി ഈഡൻ സമൂഹമാധ്യമങ്ങളിൽ മുല്ലപ്പള്ളിയെ ഉറക്കും തൂങ്ങി പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചിരുന്നു.  അത് തന്നെ  അപമാനിക്കാൻ തന്നെയുള്ളതാണെന്നും  മുല്ലപ്പള്ളി കേന്ദ്ര നേതൃത്വത്തെയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെയുമടക്കം അറിയിച്ചതായാണ് വിവരം.പ്രസിഡൻറ് സ്ഥാനം ഏത് നിമിഷവും ഒഴിയാന്‍ തയ്യാറാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞു പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ല. ഹൈക്കമാന്റ് പറഞ്ഞാല്‍ ഏത് നിമിഷവും താന്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ച തായിി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.